പരിയാരം • സ്വകാര്യ വ്യക്തികൾ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ റവന്യു അധികൃതർ ശക്തമായ നടപടി തുടങ്ങി. പാണപ്പുഴ വില്ലേജിൽ വ്യാപകമായി സർക്കാർ ഭൂമി ചില വ്യക്‌തികൾ കയ്യേറിയിട്ടുണ്ട്. സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ചതി നാൽ 50 ഏക്കറിലധികം സർക്കാർ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്.കൂടാതെ അടുത്ത മാസങ്ങൾക്കുള്ളിൽ തന്നെ പാണപ്പുഴ, പറവൂർ, ആലക്കാട് പ്രദേശങ്ങളിൽ 16 ഏക്കർ സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറിയ ഭൂമി റവന്യു അധികൃതർ കണ്ടെ ത്തി തിരിച്ചുപിടിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം മിച്ചഭു മിയുള്ളതു പാണപ്പുഴ വില്ലേജിലാണ്. 1000 ഏക്കർ മിച്ചമുമിയുണ്ടായി രുന്നു. ഇതിൽ 600 ഏക്കർ അർ ഹരായവർക്കു പതിച്ചു നൽകി. ബാക്കിയുള്ളതിന്റെ 150 ഏക്കർ സർക്കാർ ഭൂമി ചിലർ അനധികൃ തമായി കയ്യേറിയിരുന്നു. ഈ, ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയാണ് പയ്യന്നൂർ താലൂക്ക് അധികൃതർ നടപ്പാക്കുന്നത്.കഴിഞ്ഞ ദിവസം ഇതി'ന്റെ ഭാഗമായി
ആലക്കാട് ദേശം റി.സ നമ്പർ 26/1-ൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ 12 ഏക്കറോളം സർക്കാർ ഭൂമി തിരിച്ചു പിടിച്ചു.തുടർന്ന് സർക്കാർ ഭൂമിയാണെന്ന ബോർഡും സ്‌ഥാപിച്ചു.സർക്കാർ ഭൂമി കൈയ്യേറിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇത്തരത്തിൽ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്നും പയ്യന്നൂർ താലൂക്ക് തഹസിൽദാർ ടി മനോഹരൻ, പറഞ്ഞു. കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കുന്നതിന് പയ്യന്നൂർ താലൂക്ക് തഹസിൽദാർ ടി മനോഹരൻ, പാണപ്പുഴ വില്ലേജ് ഓഫിസർ രാജേഷ് രാമംഗലത്ത്, കെ രാമചന്ദ്രൻ, മനോജ് പെരിയാട്ട് എന്നിവർ നേതൃത്വം നൽകി.
Illegal land encroachment in Panappuzha Village: Revenue authorities initiate action